Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Jayaleskshmi Textiles

കോഴിക്കോട് വസ്ത്ര വ്യാപാര സ്ഥാപനത്തിൽ വൻ തീപിടിത്തം

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് പാ​ള​യ​ത്തെ ജ​യ​ല​ക്ഷ്മി ടെ​ക്സ്റ്റ​യി​ൽ​സി​ന്‍റെ ഷോ ​റൂ​മി​ൽ വ​ൻ തീ​പി​ടിത്തം. കെ​ട്ടി​ട​ത്തി​ന്‍റെ ര​ണ്ട്, മൂ​ന്ന് നി​ല​ക​ളി​ലാ​ണ് തീ ​ക​ത്തി​പ്പ​ട​ർ​ന്ന​ത്. കെ​ട്ടി​ട​ത്തി​ലെ വെ​ഡ്ഡിം​ഗ് സെ​ക്ഷ​നി​ലാ​ണ് തീ​പ്പി​ടു​ത്ത​മു​ണ്ടാ​യ​ത്.

റെ​യി​ൽ​വേ സ്റ്റേ​ഷ​ന് സ​മീ​പ​ത്തു​ള്ള ജ​യ​ല​ക്ഷ്മി ടെ​ക്സ്റ്റ​യി​ൽ​സി​ന്‍റെ കെ​ട്ടി​ട​ത്തി​ലാ​ണ് തീ​പി​ടി​ത്തം. എ​ഴു​പ​തി​നാ​യി​രം ച​തു​ര​ശ്ര അ​ടി വി​സ്തീ​ർ​ണ​മു​ള്ള കെ​ട്ടി​ട​ത്തി​ലാ​ണ് നി​യ​ന്ത്രി​ക്കാ​നാ​കാ​ത്ത വി​ധ​ത്തി​ൽ തീ ​പ​ട​ർ​ന്ന​ത്. ക​ട​യി​ലെ ജീ​വ​ന​ക്കാ​രും വ​സ്ത്രം വാ​ങ്ങാ​നെ​ത്തി​യ​വ​ർ​ക്കും അ​പ​ക​ട​മി​ല്ലെ​ന്ന് സ്ഥാ​പ​ന​ത്തി​ന്‍റെ ഉ​ട​മ ഗോ​വി​ന്ദ് ക​മ്മ​ത്ത് അ​റി​യി​ച്ചു.

കെ​ട്ടി​ട​ത്തി​ന്‍റെ ഒ​ന്നാം നി​ല​യി​ൽ പു​ക ഉ​യ​ർ​ന്ന​തി​നെ തു​ട​ർ​ന്നാ​യി​രു​ന്നു തീ ​ക​ത്തി​പ്പ​ട​ർ​ന്ന​ത്. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ വി​ശ​ദ​മാ​യി പ​രി​ശോ​ധി​ച്ചാ​ൽ മാ​ത്ര​മേ തീ​പി​ടി​ത്ത​ത്തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മാ​കു​വെ​ന്ന് മാ​നേ​ജിം​ഗ് ഡ‍​യ​റ​ക്ട​ർ ഗോ​വി​ന്ദ് ക​മ്മ​ത്ത് അ​റി​യി​ച്ചു.

കെ​ട്ടി​ട​ത്തി​ന് സ​മീ​പ​ത്ത് പെ​ട്രോ​ൾ പ​ന്പ്, റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ എ​ന്നി​വ സ്ഥി​തി​ചെ​യ്യു​ന്ന​ത് അ​പ​ക​ട​സാ​ധ്യ​ത വ​ർ​ധി​പ്പി​ക്കു​ന്നു. അ​ഗ്‌​നി ശ​മ​ന സേ​ന​യു​ടെ ഒ​ന്നി​ല​ധി​കം യൂ​ണി​റ്റു​ക​ൾ സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി തീ​യ​ണ​ക്കു​ന്ന​തി​നു​ള്ള തീ​വ്ര​മാ​യ ശ്ര​മ​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്. പ്ര​ദേ​ശ​വാ​സി​ക​ളും തീ​യ​ണ​ക്കു​ന്ന​തി​നു​ള്ള ശ്ര​മ​ങ്ങ​ളി​ൽ പ​ങ്കാ​ളി​ക​ളാ​ണ്.

Latest News

Up